Saturday, November 6, 2010

എക്സാം ഹാളിലെ അത്ഭുതജീവി

ഞാന്‍ ബി.ടെക്കിന് പഠിക്കുന്ന കാലഘട്ടം. എന്റെ കുടുംബമാകുന്ന വൃക്ഷത്തില്‍ ഒരില പോലും എഞ്ചിനീയര്‍ അല്ലാത്തതുകൊണ്ട് എനിക്ക് എഞ്ചിനീയറിംഗ് പഠനം എന്നത് ഏതാണ്ട് ഇരിട്ടി-മട്ടന്നൂര്‍ റോഡ്‌ പോലെ സ്മൂത്ത് ആയിരുന്നു. ഒരു സെമസ്റ്ററില്‍ എത്ര സബ്ജെക്റ്റ് ഉണ്ടെന്ന് ആരേലും ചോദിച്ചാല്‍ എന്നെ സംബന്ധിച്ച് ഉത്തരമായി സപ്പ്ളി-യുടെ എണ്ണം പറഞ്ഞാല്‍ മതി ആയിരുന്നു. അത്രയ്ക്ക് മിടുക്കനായിരുന്ന, ഇന്ത്യയുടെ അഭിമാനമാകാന്‍ പോകുന്ന ഒരുവനായിരുന്നു ഞാന്‍ .ജയിക്കണമെന്ന അതിയായ മോഹവുമായി ഞാന്‍ സപ്പ്ളി എഴുതുക എന്ന കലാപരിപാടി മുടങ്ങാതെ നടത്തുമായിരുന്നു. എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്, എന്നെ പോലെ ഈ സപ്പ്ളി എഴുതുന്നവര്‍ അല്ലേ CUSAT ന് വേണ്ട ധനം സമാഹരിച്ചു കൊടുക്കുന്നതെന്ന്. ഒരു യൂണിവേഴ്സിറ്റി നടത്തിക്കൊണ്ട് പോകുന്നതില്‍ ഞാന്‍ അഭിമാനാര്‍ഹമായ സംഭാവന ആയിരുന്നു നല്‍കിയിരുന്നത്-സപ്പ്ളിക്ക് ഫീസ്‌ അടക്കുക വഴി.

അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. “അതിനെന്തേ?” എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. അന്നൊരു ചൊവ്വാഴ്‌ച ആയിരുന്നു അത്ര തന്നെ. 501 എഞ്ചിനീയറിംഗ് മാത്തെമാറ്റിക്സ് IV അതായിരുന്നു അന്നത്തെ കലാപരിപാടിയുടെ പേര്. ഒരുമാതിരി 501 ബാര്‍സോപ്പ് പോലെ തന്നെ ആയിരുന്നു എനിക്കാ വിഷയം. വല്ലാത്ത വഴുക്കലാണ് അതിന്‌. ഓരോ പ്രാവശ്യവും സപ്പ്ളി റിസള്‍ട്ട്‌ വരുമ്പോള്‍ ഒന്നും,രണ്ടും മാര്‍ക്കിന് അത് എന്റെ ലോലമായ കരങ്ങളില്‍ നിന്ന് വഴുതി പോയിരുന്നു. പതിവുപോലെ എല്ലാം ഹൃദിസ്ഥമാക്കി, ബസ്സ്‌സ്റ്റാന്‍ഡില്‍ കടല,കടലേയ് എന്ന് പറയുന്ന പോലെ വീണ്ടും വീണ്ടും പഠിച്ചതൊക്കെ മനസ്സില്‍ ഉച്ചത്തില്‍ വിളിച്ചു കൂകി ഞാന്‍ എക്സാം ഹാള്‍ ലക്ഷ്യമാക്കി നടന്നു. എല്ലാം കണ്ടു പിടിച്ചു. ഇരിക്കേണ്ട സ്ഥലവും, എന്നെ പോലെ ആ ഹാളില്‍ സന്ദര്‍ശനത്തിനു വന്ന ബാക്കി മഹാന്മാരെയും. പിന്നെ ഒരു കാര്യം കൂടി ഞാന്‍ കണ്ടു പിടിച്ചു അന്ന്. ആ ഹാളില്‍ സ്ത്രീ സാമീപ്യം ഇല്ല എന്നും. അതെന്നെ മീന്കാരന്റെ കൊട്ടയില്‍ ആര്‍ത്തിയോടെ നോക്കിയ പൂച്ച കുറേ ഐസ് കഷണങ്ങള്‍ മാത്രം കണ്ട അവസ്ഥയിലാക്കി.  എങ്കിലും അവിടെ സന്നിഹിതരായിട്ടുള്ള എല്ലാവരെയും മനസ്സുകൊണ്ട് നമസ്ക്കരിച്ചു ഞാന്‍ എന്റെ പീഠത്തില്‍ ഇരിപ്പുറപ്പിച്ചു.


എക്സാം തുടങ്ങി. പത്തു നാല്‍പ്പത് പേര്‍ക്കിരിക്കേണ്ട ആ ഹാളില്‍ അന്ന് ഏകദേശം പത്തു പതിനഞ്ചു പേരെ ഉണ്ടായിരുന്നുള്ളൂ. എക്സാം ഹാളില്‍ ഡ്യൂട്ടിക്ക് എനിക്കറിയാത്ത ഒരു പുതുമുഖമായിരുന്നു. ചോദ്യപേപ്പറില്‍ Poisson distribution, Simpson’s 1/3rd rule, Taylor’s series, Runge Kutta method എല്ലാം ഞാന്‍ തെളിഞ്ഞു കണ്ടു. എന്നെ പോലുള്ളവര്‍ക്ക് വല്ല പോയിസ്സനും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയായിരുന്നു ഇതിലും നല്ലത്. എന്തൊരു ചോദ്യങ്ങള്‍!!!.സത്യന്‍ അന്തിക്കാടിന്റെ പടത്തിന് ടിക്കെറ്റ്‌ എടുത്തിട്ട് ഷാജി കൈലാസിന്റെ പടം കണ്ട അവസ്ഥയായിരുന്നു എന്റേത്. നാട്ടിലെ ഓലമേഞ്ഞ പള്ളിക്കൂടത്തില്‍ എന്റെ കൂടെ പഠിച്ച സിംപ്സണെ അന്നാദ്യമായി ഞാന്‍ ഓര്‍ത്തു. നാട്ടിലെ ടെയിലെറുടെ പേര് ശിവന്‍കുട്ടി എന്നലാതെ വേറൊരു ടെയിലെറെയും, അയാളുടെ സീരീസ്‌ നെക്കുറിച്ചും എന്റെ തലയില്‍ കത്തിയില്ല. Runge Kutta method എന്ന് വായിക്കുമ്പോള്‍ തന്നെ പണ്ട് കണ്ട ഒരു ഇംഗ്ലീഷ് പടത്തില്‍ ഒരാന്ഗുട്ടാന്‍ നെഞ്ചില്‍ മുഷ്ട്ടി ചുരുട്ടി ഇടിക്കുന്നതാണ് ഓര്‍മ്മ വന്നത്.അങ്ങിനെ ചോദ്യപേപ്പറും ഞാനും പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന പാട്ടും പാടി മരം ചുറ്റി പ്രേമം നടത്തുമ്പോഴാണ് പെട്ടെന്ന് പരിചിതമായ ഒരു ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയത്, കാന്റീനിലെ സാമ്പാറില്‍ വെള്ളം കുറഞ്ഞത് കണ്ടു പണ്ട് ഞെട്ടിയപോലെ. ഏറ്റവും മുന്നിലെ ബെഞ്ചില്‍ ആയിരുന്ന ഞാന്‍ തിരിഞ്ഞു നോക്കി. ആ ശബ്ദത്തിനുടമയെ അവിടെ എങ്ങും കണ്ടില്ല. ദുഖഭാരത്താല്‍ വീണ്ടും ഞാന്‍ ചോദ്യപേപ്പറിലേക്ക് ഊളിയിട്ടു. ഏകദേശം ഒരു പതിനഞ്ചു മിനുട്ട് കഴിഞ്ഞിട്ടുണ്ടാകും. ഞാന്‍ കേട്ടു. വീണ്ടും ആ പഴയ ശബ്ദം, അതെ അത് തന്നെ. മനസ്സിനെ കുളിരണിയിച്ച അതേ ശബ്ദം. ഞാന്‍ പെട്ടെന്ന് എന്റെ ജിജ്ഞാസ അടക്കാന്‍ വയ്യാഞ്ഞിട്ട് ചാടി എണീറ്റു പുറകിലേക്ക് നോക്കി. പാടത്ത് നോക്കുകുത്തി നില്‍ക്കുന്നപോലെയുള്ള എന്റെ നില്‍പ്പ് കണ്ടിട്ട്  എക്സാം ഡ്യൂട്ടിക്ക് വന്ന സാറ് എന്നോട് ഇങ്ങനെ പറഞ്ഞു. “ഡോ, അഡീഷണല്‍ ഷീറ്റ്‌സ് തന്റെ മുന്നില്‍ തന്നെയുണ്ട്. വേണേല്‍ എടുത്തോ.” സാറെ നോക്കി ഒരു വളിച്ച ചിരിയുമായി ഞാന്‍ ഇരുന്നു. ആ ഹാളില്‍ ഉള്ള മഹാന്മാര്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പടത്തില്‍ കോമഡി കേട്ടപോലെ എന്നെ തുറിച്ചു നോക്കി. “എന്താടാ, എനിക്കൊന്നും അഡീഷണല്‍ ഷീറ്റ്‌സ് മേടിച്ചുകൂടെ, ഇതൊക്കെ നിന്റെ അപ്പന്മാരുടെ പ്രസ്സില്‍ അച്ചടിച്ചുണ്ടാക്കിയതാണോ” എന്ന് മനസ്സില്‍ ചോദിച്ചു ഞാന്‍ സംതൃപ്തി അടഞ്ഞു. സത്യത്തില്‍ ഞാന്‍ അഡീഷണല്‍ ഷീറ്റ്‌സ്ന് വേണ്ടി അല്ല എണീറ്റത് എന്ന് എനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.


പക്ഷേ, ഞാന്‍ സന്തോഷവാനായിരുന്നു. തേര്‍ഡ്‌ സെമസ്റ്ററിലെ ECLD ലാബില്‍ ഞാന്‍ പോലും അറിയാതെ CRO-യില്‍ SQUARE വേവ് തെളിഞ്ഞു വന്നപ്പോള്‍ നടന്നപോലെ എന്റെ മനസ്സ് വീണ്ടും സന്തോഷത്താല്‍ ബ്രേക്ക്‌ഡാന്‍സ് കളിച്ചു. കാരണം ഇത്രയേ ഉള്ളൂ- ആ ശബ്ദവീചികളുടെ ഉത്ഭവ കേന്ദ്രം ഞാന്‍ കണ്ടു പിടിച്ചിരുന്നു. അതെ, സ്നൈക്ക്‌ ഗെയിം കളിക്കുമ്പോള്‍ ഓരോ പോയിന്റ്‌ നേടുമ്പോഴും ഉള്ള ആ ശബ്ദമാധുര്യം എന്റെ എക്സാം ഹാളിലെ സാറിന്റെ നോക്കിയ-3310ല്‍ നിന്നാണ് വന്നിരുന്നത്. എക്സാം ഡ്യൂട്ടിക്ക് വന്നിട്ട്, അഡീഷണല്‍ ഷീറ്റ്‌സ് തരാന്‍ പോലും എണീക്കാന്‍ കൂട്ടാക്കാതെ സ്നൈക്ക്‌ ഗെയിം കളിച്ചു കൊണ്ടിരുന്ന ആ അദ്ധ്യാപകനെ ഞാന്‍ യൂനിഫോര്‍മിട്ടു കൈ കാണിക്കുമ്പോള്‍ നിര്‍ത്തിയ ബസ്സിനെ നോക്കിയപോലെ കണ്ണിമ ചിമ്മാതെ തുറിച്ചു നോക്കി. ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ നൂറു ശതമാനം കോണ്‍സെന്‍ട്രൈറ്റ് ചെയ്യണമെന്ന് ബസ്സ്‌സ്റ്റോപ്പിലെ വായിനോട്ടത്തിനിടയില്‍ ഒരുത്തന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇന്നാണ് എനിക്ക് മനസ്സിലായത്.


സമയം കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു കണ്ണൂര്‍-കോഴിക്കോട് പാസ്സഞ്ചര്‍ പോലെ. ഓരോ പ്രാവശ്യവും ഒരു പോയിന്റ്‌ നേടി അടുത്തത്‌ നേടാന്‍ ആ അത്ഭുത അദ്ധ്യാപകന് മിനിമം പതിനഞ്ചു മിനിട്ട് വേണമായിരുന്നു. സൌണ്ട് പോലും മ്യൂട്ട് ചെയ്യാതെ ഗെയിം കളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തോട് എന്തെന്നില്ലാത്ത ഒരു ആരാധന എന്റെ ഹൃദയത്തില്‍ തളിര്‍ത്തു. ഓരോ പോയിന്റ്‌ നേടുമ്പോഴും വസീം അക്രത്തിന്റെ പന്തില്‍ കുറ്റി പോവാതെ, പന്തില്‍ ബാറ്റു മുട്ടിച്ച വെങ്കിടേഷ് പ്രസാദിന്റെ മുഖഭാവമായിരുന്നു അദ്ദേഹത്തിന്‌. ലോകം കീഴടക്കിയ പോലെ. ഒരുവേള എക്സാം എഴുതാനാണോ അതോ പോയിന്റ്‌ എണ്ണാനാണോ വന്നതെന്ന് ശങ്കിച്ചിരിന്നുപോയി ഞാന്‍.


പരീക്ഷയുടെ മൂന്നു മണിക്കൂര്‍ കഴിഞ്ഞെന്നറിയിക്കാനായി മണി മുട്ടി. അപ്പോള്‍ പുറകില്‍ നിന്നൊരു ശബ്ദം- “എല്ലാവരും പേപ്പര്‍ കെട്ടി അവനവന്റെ സ്ഥലത്ത് വച്ചിട്ട് സ്ഥലം കാലിയാക്ക്.” ഞാന്‍ തിരിഞ്ഞു നോക്കി. അപ്പോഴും സ്നൈക്ക് ഗെയിം കളിച്ചു കൊണ്ടിരുന്ന ആ മഹാനെ എങ്ങനെ കാലിയാക്കണമെന്ന ചിന്തയുമായി, സ്നൈക്ക് ഗെയിം കളിച്ചു മൂപ്പര്‍ സമ്പാദിച്ചതിനെക്കാള്‍ കൂടുതല്‍ പൊയന്റ്സ് പരീക്ഷയില്‍ എനിക്ക് കിട്ടുമെന്ന അഭിമാനത്തോടെ നെഞ്ചും വിരിച്ചു ഞാന്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങി- അടുത്ത സപ്പ്ളിക്കുള്ള തയ്യാറെടുപ്പോടെ.....

36 comments:

karuna said...

എന്താ സര്‍ പറയാ കിടിലന്‍..... അടിപൊളി...... :-)

Niju Mohan said...

ഇത് എന്നെ ഉദ്ദേശിച്ചാണ് , എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ മാത്രം ഉദ്ദേശിച്ചാണ് :D :P

Arun Jose Francis said...

ഹി ഹി, അത് കലക്കി സാറേ... :-)
സത്യം പറയെടാ, നീ ആയിരുന്നില്ലേ ആ സാര്‍?

SHAAZZ said...

അടിപോളി...! ഇതേ അവസ്ഥയാണ് ഇപ്പോള്‍ എന്റേത്!! Additional sheet count ചെയ്യുകയാണ് പതിവ്‌!! :D

Saran said...

hoho....adipoli..

Jubish Maathalath said...

kalakki.. :)

Akhil Chandran said...

@Karuna- നന്ദി. വീണ്ടും വരിക. ;)
@Niju- ഈ കഥയും, കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമൊന്നുമല്ല. :)
ജീവിച്ചിരിക്കുന്നതോ, മരിച്ചവരോ ആയി എന്തേലും സാദൃശ്യം ഉണ്ടെന്ക്കില്‍ തികച്ചും യാദൃശ്ചികം മാത്രം. ;)

Akhil Chandran said...

@Arun - നന്ദി കൂട്ടുകാരാ നന്ദി .
എനിക്കിത്ര സപ്പ്ലി ഇല്ലാന്ന് അറിയാവുന്നോണ്ട് ഞാന്‍ ആ student അല്ലാന്നു മനസ്സിലായി അല്ലേ ? അപ്പൊ പിന്നെ സാര്‍ ആവുമായിരിക്കും.
പക്ഷേ രണ്ടും ഞാനല്ല. :)

Akhil Chandran said...

@Shazz- എക്സാം ഡ്യൂട്ടിക്ക് നില്‍ക്കുന്ന എനിക്ക് പോലും തോന്നീട്ടുണ്ട് B.Tech എക്സാം 20-20 ക്രിക്കെറ്റ് പോലെ ആക്കണമെന്ന് (courtesy: Tintumon).
ഓരോ additonal sheetsinum ചിയര്‍ ഗേള്‍സ്‌ . ഇപ്പൊ വെറും ബോറടിയാ ഹാളില്‍ . ഒരു സ്മശാന മൂകത. ;)

Akhil Chandran said...

@Saran and @Jubish
Thanks ttoo..

nistuL said...

Sir..
Kidilan!!
:-D

Ingane oru Sir ne kittan Thapassirikkanam!(njan udheshichathu Exam hall le Sir ne yanu.)

Exam ezhuthunna pillarkk oru vidha shalyavumilla.

Venel,Avarkk kalikkanulla Games njangal thanne Distribute cheyyam.
:-)
:-D
;-)

iBlog@: www.nistuL.in

JIJIN.AK said...

ഹലോ അഖില്‍ ...സോറി... അഖില്‍ സര്‍......നന്നായിട്ടുണ്ടേ.....ഈ കഥ പുരോഘമിക്കുന്നത് citv 'ne ആര്യെങ്കിലും ഉധേശിചിട്ടാണോ എന്നെ എനിക്കെ ഒരു doubt ഉണ്ടേ കേട്ടോ????

Nikhila said...
This comment has been removed by a blog administrator.
Nikhila said...

Good one sir.....
:)

Akhil Chandran said...

@Nistulan- Thanks dear. :)

@Jijin- No yaar. CITV-yumaayi yaathoru bandhavumilla.

@Nikhila- thanks my dear. :)

Rasin said...
This comment has been removed by the author.
Rasin said...

ഗംഭീരം,കിടിലോല്‍കിടിലം, തട്ട് പൊളിപ്പന്‍, ഇനി എന്താ പറയ്വ,,ശരിക്കും, നമ്മട ബഷീര്‍ക്കന്റെ കഥയൊക്കെ വായിക്കുന്ന പോലെ ഉണ്ട് കേട്ടോ ..ശരിക്കും കലക്കി മാഷേ..ബല്ലാതെ അങ്ങ് ഇഷ്ടായി

Mohd junaid ch said...

sir maha sambavaaa...entha oru sahitya vasana..enikishtai....

Akhil Chandran said...

@Resin- thanks kuttaa. :) thaankal paranja athraykonnum ellelum pukazhthiyathu enikkishttaayi. ;)

Akhil Chandran said...

@Junaid- njaan oru raajyamalleda? ;)

Hari said...

hello sir..
sambhavam kidilan aki..:)
ithra nannayi pacha aaya jeevitham munpu evideyum chitreekarichitila... :)

Nakul V said...

kalakki..

jithin said...
This comment has been removed by the author.
jithin said...

Very Nice Story.........
Nalla Language.....Like tht......

But the Mobile phone has a great role in exam hole for lectures............Rit na.......?
:-)

Praveesh said...

adipoli...vaayichappol chiri adakkaan pattiyilla :-D Kalakkan post...

Akhil Chandran said...

@Jithin - Thanks. I agree with u about the role of mobile phone. :)

Akhil Chandran said...

@Praveesh- നന്ദി.നല്ല നമസ്കാരം.:)

masmer said...

akhiletta kollaam.ithu aarudey kadayaanennu enikkariyaam :)

Akhil Chandran said...

@Masmer
- Paranju tharoo......

Rosna said...

Sir...sharikkum adipoli aakkiyitund ketoo...thudarnnum ithupole ulla nalla post pratheekshikkunnu...sharikkum sathyasandhamayi chirichathu pole und ippo... :P

Ajithprasad said...

Superb post!! i share the same feelings with other budding engineers!! cheers to u author.

Akhil Chandran said...

@Rosna, Ajithprasad

Thanks a lot for ur support.
keep reading akhilchandran.com

Sree said...

:) nice

നിധിന്‍ വേണുഗോപാല്‍ said...

എന്റെ മാഷെ...പോളിച്ചടക്കി...എന്റെ അവസ്ഥ തന്നെ...അകെ ഒരു വ്യത്യാസം...എനിക്ക് ഇവിടെ s3 mathematics ആണെന്നത് മാത്രം...അവനോടു ഇന്നലെ പടപോരുതികഴിഞ്ഞതിന്റെ ആഹ്ലാധത്തില്‍ ഇരിക്കയായിരുന്നു ജ്ഞാന്‍...!! വായിച്ചപ്പോ മനസിന്‌ വല്ലാത്തൊരു കുളിര്‍മ്മ..!! :P
എന്റെ മാഷെ...പോളിച്ചടക്കി...എന്റെ അവസ്ഥ തന്നെ...അകെ ഒരു വ്യത്യാസം...എനിക്ക് ഇവിടെ s3 mathematics ആണെന്നത് മാത്രം...അവനോടു ഇന്നലെ പടപോരുതികഴിഞ്ഞതിന്റെ ആഹ്ലാധത്തില്‍ ഇരിക്കയായിരുന്നു ജ്ഞാന്‍...!! വായിച്ചപ്പോ മനസിന്‌ വല്ലാത്തൊരു കുളിര്‍മ്മ..!! :P

Unknown said...

👌👌👌

Unknown said...

👌👌👌