Thursday, July 30, 2009

സമൂഹം

മറ്റുള്ളവരുടെ വാക്കുകള്‍ കീറി മുറിച്ചട്ടഹസിച്ച്
അതും പോരാഞ്ഞതിന്‍ ചോരയും ഊറ്റികുടിച്ച്
വീര്‍ത്ത് ജീവിക്കുന്ന ശവങ്ങളെ നിങ്ങള്‍ക്കെന്‍ അനശ്വര പ്രണാമം.
വരും ഇനി ഞാന്‍,
ഇഷ്ടമില്ലാത്തവരുടെ, ഇഷ്ടം നടിച്ചവരുടെ,
അസ്ഥികളില്‍ തുളച്ചുകയറുന്ന മരവിപ്പായി....
വരും ഇനി ഞാന്‍,
സ്നേഹിച്ചവരുടെ ഓര്‍മ്മചെരാതിലെരിതീയായ്.....
വരും ഇനി ഞാന്‍,
‍സ്നേഹിക്കുന്നവരുടെ സ്വപ്നങ്ങളിലെ ഏകാന്ത താരമായ്....

Tuesday, July 28, 2009

ബിയര്‍ മഹാത്മ്യം

നമുക്കിടയില്‍ ബിയര്‍ കുടിയന്‍മാരുടെ എണ്ണം ദിനം പ്രതി കൂടി കൂടി വരികയാണ്. പല സര്‍വ്വേകളും ഇതു സ്ഥിരീകരിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. എന്തെങ്കിലുമൊക്കെ കാരണങള്‍ ഉണ്ടാക്കി ആഘോഷങ്ങള്‍ തുടങ്ങുകയാണ് ഇന്നു നമ്മള്‍. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന വസ്തുത അരക്കിട്ടുറപ്പിക്കാന്‍ ഞാന്‍ മെനക്കെടുന്നില്ല.
പകരം, വേറൊരു ശ്രദ്ധേയമായ കാര്യം ബിയര്‍ കുടിയന്‍മാരുടെ മുന്‍പില്‍ ഞാന്‍ അവതരിപ്പിക്കുന്നു.

പണ്ട് (അതായത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ അല്ല) , ഒരു രണ്ടു മൂന്നു കൊല്ലങ്ങള്‍ക്കു മുന്പ്, മുഴുക്കുടിയന്‍ അല്ലാത്ത ഒരാള്‍ (ഇതു പറയാന്‍ കാരണം, മുഴുക്കുടിയന്‍ അങ്ങനെ പെട്ടെന്ന് ഫിറ്റ്‌ ആവില്ല അതുകൊണ്ട് തന്നെ) രണ്ടു കുപ്പി ബിയര്‍ വരെ കഴിച്ചാലും ഫിറ്റ്‌ ആകില്ലായിരുന്നു. പക്ഷെ, ഇന്നു മേല്‍പറഞ്ഞ (മുഴുക്കുടിയന്‍ അല്ലാത്ത) ആള്‍ ഒരു ഒന്നന്നര കുപ്പി അകത്തു ആക്കുമ്പോഴെയ്ക്കും ഫിറ്റ്‌ ആവുന്നു. കുപ്പിയില്‍ ഇപ്പോഴും ആല്‍ക്കഹോള്‍ കണ്ടെന്റ് 6% തന്നെ രേഖപെടുത്തിയിട്ടുമുണ്ട്.

അപ്പോള്‍ കാര്യം എന്താ ?
മലയാളം ചാനലുകാര്‍ ഇന്ന് എന്തെങ്കിലും കിട്ടാന്‍ നോക്കുകയാണ്, ഒന്നു ലൈവ് ആയി ഡിസ്ക്കസ് ചെയ്യാന്‍. ഇക്കാര്യം അവര്‍ക്ക് ഒന്നു ചര്‍ച്ച ചെയ്യാവുന്നതെ ഉള്ളു.

സംഭവം ഇതാണ്. ഒട്ടു മിക്ക മലയാളികളും ഇപ്പോള്‍ മദ്യപിക്കാന്‍ തുടങ്ങി.അധികപേരും ബിയര്‍ ആണ് താല്പര്യപെടുന്നത്.കാരണം, ബിയറിനെ ഒരു മദ്യമായി നമ്മളാരും കണക്കാക്കുന്നില്ലല്ലോ. എല്ലാവരും, ബിയര്‍ കുടിക്കാന്‍ തുടങ്ങിയപ്പോള്‍, പരമ്പരാഗതമായ കുടിയന്മാര്‍ പോലും (ഈ വ്യക്തികള്‍ റം, വിസ്ക്കി, ബ്രാണ്ടി തുടങ്ങിയ ഇഷ്ടപെടുന്നു) അവര്‍ക്ക് കമ്പനി കൊടുക്കുവാന്‍ വേണ്ടി ബിയര്‍ കൂടുതല്‍ കുടിക്കാന്‍ തുടങ്ങി. ബിയര്‍ കുടിയന്മാരെ പ്രോത്സാഹിപ്പിക്കാനും, പരമ്പരാഗതമായ കുടിയന്മാരെ ആശ്വസിപ്പിക്കാനും വേണ്ടി, മദ്യ കമ്പനികള്‍ സ്വാഭാവികമായും ബിയറില്‍ ആല്‍ക്കഹോള്‍ കണ്ടെന്റ് കൂട്ടി. ഫലമോ, ഇപ്പോള്‍ വേഗം ഫിറ്റ്‌ ആവുന്നു.

ഇതില്‍ ആര്‍ക്കേലും എതിരഭിപ്രായം ഉണ്ടെങ്കില്‍ ഇവിടെ തന്നെ കമെന്റ് എഴുതി അഭിപ്രായം പ്രകടിപ്പിക്കാം.