Wednesday, December 17, 2008

മൂടുപടം

ഇനിയെന്നു വരും നീ-
നഷ്ടസ്വപ്നങ്ങള്‍ക്ക് ചിതയോരുക്കുമ്പോഴോ
അതോ നഷ്ടപെടാനുള്ളവയ്ക്ക് തിരി കൊളുത്തുമ്പോഴോ
ആര്‍ദ്രമാം മഴയുടെ നിഴലായോ
അതോ
നിദ്രയുടെ അന്ത്യ യാമങ്ങളിലോ.

കാത്തിരുന്നു ഞാന്‍ നിനക്കുവേണ്ടി
നിണമണിഞ്ഞ സന്ദ്യകളില്‍
പാതിരാകുറുക്കന്റെ ഗാനയാമങ്ങളില്‍
മഞ്ഞിന്‍റെ പുതപ്പിനുള്ളില്‍ കിടന്നു-
കൊണ്ടോരോ പുലരികളിലും.

ഇടുങ്ങിയ വഴികളിലൂടെ എല്ലാ രാത്രികളിലും
നീ എന്‍റെ മനസ്സിലേക്ക് നടന്നു വന്നു.
തുറന്ന ജനല്‍ പാളികളും കടന്ന്
മഴയുടെ കൈയും പിടിച്ച്
ഞാനും സ്വപ്നങ്ങളുടെ ലോകത്തേക്ക്
നടന്നു കയറി.

പുസ്തകങ്ങളിലെ മടുപ്പിക്കുന്ന സൂത്രവാക്യങ്ങള്‍
ഓര്‍മ്മയില്‍ നിന്നും താനേ മറഞ്ഞു.
പകരം, നിന്‍റെ നേര്‍ത്ത പുഞ്ചിരി
എന്റെ ഹൃദയത്തെ പിളര്‍ത്തു.


ഇറ്റിറ്റു വീണ ഓരോ തുള്ളികള്‍ക്കും
നിന്‍റെ കാലൊച്ചയായിരുന്നു.
പെയ്തൊഴിഞ്ഞ മഴ തീര്‍ത്ത
മൂടുപടത്തിനപ്പുറം
ഇപ്പോഴെനിക്ക്‌ നിന്നെ കാണാം.

പിന്തിരിഞ്ഞോടുന്നതല്ല ഞാനീ
ജീവിതത്തില്‍ നിന്ന്
പുറം തിരിഞ്ഞു നടന്നതല്ലേ
നിന്നെയും തേടി

എന്‍റെ വരണ്ട ഹൃദയത്തിലിപ്പോള്‍
നിറമില്ലാത്ത കിനാക്കളുടെ വേലിയേറ്റം.
കാണാം, എനിക്കങ്ങകലെ
ശുഭ്രധാരിയായ നിന്‍ രൂപം.

എരിഞ്ഞുതീരാത്ത ഇഷ്ടവുമായ്
നിന്‍റെ ഓര്‍മ്മകള്‍ എന്നെ പുതയ്ക്കുമ്പോള്‍
സ്നേഹത്തിന്‍റെ ചൂട് ഞാന്‍ അറിയുന്നു.

Tuesday, November 4, 2008

ഒറ്റപ്പെടല്‍



ഇവിടെ ഞാന്‍ ഏകനായി..... ഈ ഹോസ്റ്റല്‍ മുറിയില്‍. ഡിസംബറിന്‍റെ തണുത്തുറഞ്ഞ രാത്രിയിലും എന്‍റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിയുന്നത് ഞാനറിയുന്നു. ഞരമ്പുകളില്‍ രക്തയോട്ടം കൂടുന്നു. കൈകാല്‍ വല്ലാതെ വിറയ്ക്കുന്നു.

മേശപ്പുറത്തെ തിളങ്ങുന്ന ബ്ലേഡ് എന്നെ നോക്കി ചിരിച്ചു. വിയര്‍ക്കുന്നെങ്കില്‍ എല്ലാം തീര്‍ക്കാന്‍
എന്നെ ഉപയോഗിച്ചു കൂടെയെന്ന് ഫാന്‍ മനസ്സില്‍ പറഞ്ഞിരിക്കണം. സ്റ്റീല്‍ ഗ്ലാസ്സിലെ കരിങ്ങാലി വെള്ളവും കീശയിലെ ഗുളികയും നല്ലൊരു ചേര്‍ച്ചയാണെന്ന് മനസ്സ് വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.

ആത്മതത്യ ചെയ്യുന്നവര്‍ ഭീരുക്കളാണെന്ന് പ്രസംഗിച്ചു നടക്കുന്നവര്‍ വിഡ്ഢികള്‍.
അവര്‍ക്ക് വേണ്ടി, എനിക്കു വേണ്ടി, പ്രണയകുരുക്കില്‍ ഒരാളെ എങ്ങനെ ചതിച്ചു കൊല്ലാം
എന്നെനിക്ക് പഠിപ്പിച്ചു തന്ന എന്‍റെ കൂട്ടുകാരിക്ക് വേണ്ടി......
ഇനി ഈ ഗ്ലാസ്സിലെ വെള്ളം ഞാന്‍ കുടിക്കട്ടെ. അങ്ങനെയെങ്കിലും എന്‍റെ ജീവിക്കാനുള്ള ദാഹം തീരട്ടെ.

ഒരു പക്ഷെ, ഈ മിനറല്‍ ബോട്ടിലിലെ വെള്ളം മതിയായിരിക്കും ഈ കീശ കാലിയാക്കാന്‍.
ഒരുപാടാളുകളോട് യാത്ര ചോദിക്കാനുണ്ട്. ആരും എന്നെ കുറ്റപ്പെടുത്തരുത്. ആഗ്രഹിച്ചിട്ടോ ഒരുപാടിഷ്ട്ടപെട്ടിട്ടോ ചെയ്യുന്ന ഒരു കാര്യമല്ലിത്‌. നീറുന്ന മനസ്സിനെ തണുപ്പിക്കാന്‍ വേറെ മാര്‍ഗം എനിക്കില്ല. ചിലപ്പോള്‍ അടുത്ത കൊല്ലത്തെ കോളേജ് മാഗസിനില്‍ എനിക്കുവേണ്ടി ആദരാഞ്ജലികള്‍ ഉണ്ടാവാം. ഓര്‍മ്മകള്‍ ചിതലരിക്കുന്ന നമുക്കിടയില്‍ മാഗസിന്‍ പേജിനെന്തു വില?

ഹൃദയങ്ങള്‍ തമ്മിലുള്ള ദൂരം അളക്കാന്‍ പറ്റുന്ന ഒരു യന്ത്രം കണ്ടു പിടിക്കുന്ന നാളെയ്ക്കായി
ശുഭ പ്രതീക്ഷയോടെ പോവട്ടെ ..................

ബാക്കിപത്രം

എന്നു നീയെന്‍
സ്നേഹം കീറി മുറിച്ചളന്നുവോ
അന്നു ഞാന്‍ നിനക്ക് അന്യനായി.
എന്ന് നീയെന്‍
മിഴികളെ വെറുത്തുവോ
അന്നു ഞാന്‍ അന്ധനായി.
എന്നു നീയെന്‍ വാക്കില്‍ തെറ്റ് കണ്ടുവോ
അന്നു ഞാന്‍ മൂകനായി.
എന്നുനീ എന്നെ
പരിഹസിച്ചാര്‍ത്തലച്ച്ചുവോ
അന്നു ഞാന്‍ ബധിരനായി.

Friday, October 24, 2008

സമര്‍പ്പണം-സ്നേഹിച്ചു നഷ്ടപെട്ട എന്‍റെ സുഹൃത്തുക്കള്‍ക്ക് !!!

പ്രണയങ്ങള്‍ക്ക് മരണമില്ല സ്നേഹിതേ
ഇനിയും അവന്‍ നിന്നെ സ്നേഹിക്കും
ഇനി അവന്‍റെ നെഞ്ചിലെ ചൂടില്‍
നിന്‍റെ വെറുപ്പ്‌ ഉരുകട്ടെ.
ഒരിക്കലതു മഴയായി പെയ്തെങ്കില്‍
ആ മഴ അവനെ തണുപ്പിക്കട്ടെ....