മരുഭൂമിയില്‍ ഞാനൊരു വാഴ നട്ടു.
പിന്നെയെന്‍ ചോരയും നീരും ഞാനതിനു വളമായി നല്‍കി.
വാഴ വളര്‍ന്നു പതുക്കെ.
മഴയിലും വെയിലിലും
അവിടുള്ളവര്‍ക്കത് കുടയായി മാറി
വിശപ്പുള്ളവര്‍ക്കത് പഴങ്ങള്‍ നല്കി
ഞാനങ്ങനെ മരുഭൂമിയില്‍ സ്വര്‍ഗം പണിതു.
പെട്ടെന്നൊരുനാള്‍ കുറെ പേര്‍ വന്നു
അവര്‍ക്ക് പേര്‍ തിരുത്തല്‍ വാദികള്‍ എന്നത്രേ!
അവരെന്റെ വാഴ വെട്ടി പുതിയത് നട്ടു.
വെട്ടി വീഴ്ത്തിയത് പുതിയതിന് വളമായി നല്കി
എന്നും അവന്മാര്‍ അവരുടെ നവ വിപ്ലവ മുദ്രാവാക്യങ്ങള്‍
വാഴയ്ക്ക് ചുറ്റും മുഴക്കും
എന്നിട്ടും, അവരുടെ വാഴ വളര്‍ന്നില്ല
ഇടയ്ക്കൊക്കെ ചീത്ത പറഞ്ഞും,കണ്ണുരുട്ടിയും,
കൈയൂക്ക് പ്രയോഗിച്ചും

എന്നിട്ടും, അവരുടെ വാഴ വളര്‍ന്നില്ല
മണ്ടന്മാര്‍, അവര്‍ക്കറിയില്ല അവര്‍ നട്ട വാഴ
പൂഴി മണ്ണിലാണെന്നും ഞാന്‍ നട്ടത്
മരുഭൂമിയുടെ ഹൃദയത്തിലാണെന്നും.
6 comments:
pinne marubhoomilu vazha!!!!!!!.......
ഹ്രുദയത്തില്‍ നട്ടാലും വാഴവിത്ത് വെക്കുമ്പോ കുറച്ച് കുരുടാന്‍ ഇടണം. അല്ലെങ്കില്‍ ചീഞ്ഞ് പോയേക്കും..
:)
@Tomkid
തോമാച്ചാ നിന്റെ തമാശയെ കൊണ്ട് ഞാന്‍ ജയിച്ചു !!!
Thiruthathe ethrakalam mumpottu pokumennu nokkam.
എനിക്ക് വയ്യ മാഷേ, തകര്‍ത്തു, കിടിലന്‍. അടിപൊളി. ഒരു സംഭവം തന്നെ...
I'm waiting for its repost...
kidilam!!!!
Post a Comment