എവിടെയാണ് പ്രതിഷ്ഠിക്കേണ്ടത്?
പ്രണയത്തിന്റെ ഓസ്സിലോസ്കോപ്പിലും,
കാമത്തിന്റെ സ്ഫിഗ്മോമാനോമീറ്റെറിലും,
ഒരുപാട് തവണ നിന്നെ ഞാന്‍ അളന്നു.
അഴിഞ്ഞു വീണ മുടിയിലും, അഴിയാത്ത ആടകളിലും
എന്‍റെ കണ്ണുടക്കി.
മറച്ചു വച്ചതും, മറയ്ക്കാതെ വച്ചതും ആയ ഭാഗങ്ങളെ
വേദനിപ്പിക്കാതെ, ഞാനെന്‍ കണ്ണുകൊണ്ടുഴിഞ്ഞു.
നിന്‍ നിമ്നോന്നതങ്ങള്‍ക്ക് മീതെ ഞാന്‍ ആരതി ഉഴിയുമ്പോള്‍
എന്‍റെ സ്വപ്നങള്‍ക്ക് കനല്‍ച്ചൂട്.
പൊള്ളുന്ന ഭ്രാന്തുമായ്
നിന്നെ ഞാന്‍ ആഗ്രഹിക്കുമ്പോള്‍
നീ ഇതൊക്കെ അറിഞ്ഞിരുന്നുവോ?
നിന്നെ കുടിയിരുത്താന്‍ പറ്റിയ ഇടമില്ലാതെ
ഞാന്‍ അലയുമ്പോള്‍
നിന്റെ മനസ്സില്‍ എവിടെയെന്നെ കുടിയിരുത്തി?
ആണിന് പെണ്ണിനോടുള്ള ഇഷ്ടം
അവളുടെ മനസ്സിനോട് മാത്രമുള്ള
ഇഷ്ടമാണെന്ന് വാദിക്കുന്നവര്‍
ഒട്ടകപക്ഷി നയം പിന്തുടരുന്നവര്‍.
ഇനിയും എന്‍റെ കണ്ണ് നിന്നെക്കാളും
പൂര്‍ണ്ണത ഉള്ളവളെ തേടും,
അതിനായി ഇനിയും പെണ്ണുങ്ങളുടെ
അനാട്ടമി ഞാന്‍ പഠിക്കും
ഇല്ലെങ്കില്‍, ആണ്‍ എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം?
സ്ത്രീ സൗന്ദര്യം ആസ്വദിക്കാ-
നുള്ളതല്ലെന്ന് പറയുന്നവര്‍
ഷണ്ട്ടന്മാരോ, അതോ ഹിജടകളോ?
അല്ലെങ്കില്‍ ഒരു പക്ഷേ അവര്‍ മ്യൂട്ടേഷന്‍
വന്ന എക്സ് വൈ* കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാവാം..
*Men have the chromosome pairing of XY and women have the pairing of XX.