ഒരുവേള മന്ത്രിമാരെക്കാളും, ബിസിനസ്സ് പ്രഭുക്കന്മാരെക്കാളും കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ ഇക്കൂട്ടരായിരിക്കും. സ്ലീപ്പര്‍ കോച്ചില്‍ RAC, വെയിറ്റിംഗ് ലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെട്ടവര്‍, ഇതൊന്നുമല്ലാതെ ജനറല്‍ ടിക്കെറ്റുമായി കയറിയവര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറയില്‍ ഉള്ളവരും ഇക്കൂട്ടരുടെ കനിവിനായി കേഴുന്നത് നിത്യേനയുള്ള സംഭവമായി മാറികൊണ്ടിരികുന്നു.
ഇന്ത്യന്‍ റെയില്‍വേ ഇവരുടെ തറവാട്ടു സ്വത്തു ആയതുകൊണ്ടും, ഇവരില്ലാതെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടായതുകൊണ്ടും, പാവം പൗരന്മാര്‍ നാടിനു വേണ്ടി ഇവരുടെ തെമ്മാടിത്തരം സഹിക്കുന്നു (ഇക്കൂട്ടരില്‍ പക്ഷെ നല്ലവര്‍ ആയ ഹൃദയാലുക്കള്‍ ഉണ്ട് എന്ന കാര്യം ഒരിക്കലും വിസ്മരിക്കുന്നില്ല).
വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും കണ്‍ഫേം ആക്കി കിട്ടാന്‍, ജനറല്‍ ടിക്കെറ്റ് എടുത്ത ആള്‍ക്ക് അത് ബര്‍ത്ത് ആക്കി മാറ്റാന്‍, വലിയ ഫൈനില്‍ നിന്നും രക്ഷ നേടാന്‍, തുടങ്ങി പല പല നൂലാമാലകളില്‍ നിന്നും ഇക്കൂട്ടര്‍ നമ്മെ സഹായിക്കുന്നു. പക്ഷെ ഒരു കാര്യം മാത്രം ഇതിനൊന്നും ആരും റെസീപ്റ്റ് ചോദിക്കരുത്. അങ്ങനെ ചോദിച്ചാല്‍ വളരെ വളരെ ബുദ്ധിമുട്ടാവും. മേല്‍ പറഞ്ഞ കാര്യങ്ങള്‍ നടന്നു കിട്ടാന്‍ കൊടുക്കേണ്ട തുക ഒരിക്കലും ബാക്കിയുള്ളവരുടെ മുന്നില്‍ വച്ചു കൊടുക്കരുത്. അതാണ് ട്രയിനിലെ ആചാരം. അതിനായി ടോയിലെറ്റിന്റെ ഇടനാഴി (അങ്ങിനെ പറയാവോ എന്തോ?) നമുക്ക് ഉപയോഗപ്പെടുത്താം.
ആചാരത്തിനു മുന്‍പ് ഒരു പക്ഷെ ഇവര്‍ നിങ്ങള്‍ക്ക് വിശദമായ ഒരു ക്ലാസ്സ് എടുത്തിട്ടുണ്ടാവും. ഈ ക്ലാസ്സില്‍ അവര്‍ ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ വകുപ്പുകളും, ശിക്ഷകളും വര്‍ണ്ണിക്കും. ഈ ക്ലാസ്സ് നടക്കുക ടോയിലെറ്റിന്റെ ഇടനാഴിയില്‍ വച്ചല്ല മറിച്ച് ആ കോച്ചിലുള്ള സകല ജീവജാലങ്ങളും കേള്‍ക്കുമാര്‍ അലറി വിളിച്ചു കൊണ്ടായിരിക്കും. എന്നിട്ട് ഈ ഗംഭീര ഐഐ ടി ക്ലാസിനു ശേഷം ഈ കറുത്ത കോട്ടിട്ട മഹദ് വ്യക്തികള്‍ അടുത്ത കോച്ചിലേക്ക് നടക്കും. ഈ നടത്തം അടുത്ത കോച്ചില്‍ എത്തില്ല പകരം, മേല്‍ പറഞ്ഞ ഇടനാഴിയില്‍ നമ്മുടെ കാലൊച്ചയ്ക്കായി ഇവര്‍ കാത്തു നില്ക്കും. കൊച്ചു കള്ളന്മാര്‍ ( അങ്ങിനെ വിളിക്കാവോ?). അവര്‍ക്കറിയാം ഐഐ ടി ക്ലാസ്സിന്റെ എഫെക്റ്റ് . അങ്ങിനെ ഇടനാഴിയില്‍ വച്ച് നമ്മള്‍, ക്ലാസ്സ് എടുത്തതിനുള്ള പ്രതിഫലം ഏല്‍പ്പിക്കുന്നു. ഒരു വളിച്ച ചിരിയുമായി പ്രതിഫലം ഏറ്റുവാങ്ങി നടന്നകലുന്ന കറുത്ത കോട്ടിട്ടവരെ നമുക്കു തൊഴാം.
കുറിപ്പ്(മൊബൈല്‍ ക്യാമറ നന്നായി യൂസ് ചെയ്യുന്നവര്‍ക്കായി):
ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അടുത്ത വീട്ടിലെ വീട്ടമ്മയുടെ കുളി സീന്‍ പകര്‍ത്തുന്നതിന്റെയോ, ബസില്‍ തൂങ്ങി നില്ക്കുന്ന, സാരി ധരിച്ച യുവതിയുടെ അനാവൃതമായ വയറും, ബാക്കി ഭാഗങ്ങളും പകര്‍ത്തുന്നതിന്റെയോ, പകുതി റിസ്ക് പോലും ഈ "കറുത്ത" വര്‍ഗ്ഗത്തിന്റെ ചെയ്തികള്‍ ഷൂട്ട് ചെയ്യാന്‍ വേണ്ട. ടിവി വഴി നല്ല കാര്യത്തിനു ഫെയ്മസ് ആവുകയും ചെയ്യാം.
Thursday, July 30, 2009
സമൂഹം
മറ്റുള്ളവരുടെ വാക്കുകള്‍ കീറി മുറിച്ചട്ടഹസിച്ച്
അതും പോരാഞ്ഞതിന്‍ ചോരയും ഊറ്റികുടിച്ച്
വീര്‍ത്ത് ജീവിക്കുന്ന ശവങ്ങളെ നിങ്ങള്‍ക്കെന്‍ അനശ്വര പ്രണാമം.
വരും ഇനി ഞാന്‍,
ഇഷ്ടമില്ലാത്തവരുടെ, ഇഷ്ടം നടിച്ചവരുടെ,
അസ്ഥികളില്‍ തുളച്ചുകയറുന്ന മരവിപ്പായി....
വരും ഇനി ഞാന്‍,
സ്നേഹിച്ചവരുടെ ഓര്‍മ്മചെരാതിലെരിതീയായ്.....
വരും ഇനി ഞാന്‍,
സ്നേഹിക്കുന്നവരുടെ സ്വപ്നങ്ങളിലെ ഏകാന്ത താരമായ്....

| Reactions: |
Tuesday, July 28, 2009
ലാല്‍സലാം സഖാക്കളെ, ലാല്‍സലാം
പതിവു പോലെ അച്ചുതാനന്ദനും , പിണറായിയും തമ്മിലുള്ള വഴക്കില്‍ പീബി ഇടപെട്ടു.
സത്യത്തില്‍ എന്താണ് സംഭവിക്കുന്നത് ? നിഷ്പക്ഷമായ ഒരു പോസ്റ്റ്മോര്‍ട്ടം.........
അച്ചുതാനന്ദന്‍ (മലയാളികളുടെ അച്ചു മാമ ) വളരെ സീനിയര്‍ ആയ ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. എങ്കില്‍ കൂടിയും അദ്ദേഹത്തിന്‍റെ ഒരുപാട് പ്രവര്‍ത്തികള്‍ കമ്മ്യൂണിസ്റ്റ് ചട്ട കൂടിനുള്ളില്‍ വളരെ തെറ്റായിരുന്നു. ഉദാഹരണത്തിന്, എല്ലാ പത്ര സമ്മേളനത്തിന്റെ അവസാനവും ഒരു മൂലയ്ക്ക് പോയിട്ടുള്ള ഡയലോഗുകള്‍. അത് എന്തൊക്കെ ആയിരുനെന്ന് ഞാന്‍ വിശദീകരിക്കുന്നില്ല.
പിണറായിയെ സംബന്ധിച്ചാനെങ്കില്‍, അച്ചു മാമയുടെ അത്രയ്കില്ലെന്കിലും പലപ്പോഴും അതിരുകള്‍ ലങ്ഘിച്ച്ചിട്ടുണ്ട്. പക്ഷെ, ലാവലിന്‍ കേസില്‍ പിണറായി ഒരിക്കലും അഴിമതി കാട്ടിയിട്ടിലെന്നു ഏത് നിഷ്പക്ഷവാദിക്കും എളുപ്പം മനസിലാക്കാവുന്നതെ ഉള്ളു.
പ്രകാശ് കാരാട്ട് എടുത്ത തീരുമാനങ്ങള്‍ വളരെ ലഘു ആയി പോയി. അതിനുപുറമെ പിണറായിയോട് മൃദു സമീപനം കാണിക്കുകയും ചെയ്തു. സത്യത്തില്‍ പിണറായിയും അച്ചടക്ക നടപടി നേരിടണമായിരുന്നു. രണ്ടു പേരെയും അച്ചടക്ക നടപടിയുടെ ഭാഗമായിട്ട്, പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി വല്ല കാഷ്മീരോ മറ്റോ വിട്ടിരുന്നെങ്കില്‍ കേരളത്തിലെ പ്രശ്നങ്ങള്‍ കുറച്ചൊക്കെ മാറിയേനെ. അതിനു ശേഷം, ഗ്രൂപ്പ് കളിച്ച ചില സഖാക്കളെ മര്യാദ പഠിപ്പിച്ചാല്‍ കാര്യങ്ങള്‍ ഭംഗി ആയേനെ.
ഇതൊന്നുമല്ലെങ്കില്‍ വീണ്ടും ഒഞ്ചിയം പോലുള്ള പ്രശ്നങ്ങളും, അബ്ദുള്ളകുട്ടിയെ പോലുള്ള നേതാക്കളും കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ ഉണ്ടായിക്കൊണ്ടിരിക്കും.

ബിയര്‍ മഹാത്മ്യം
നമുക്കിടയില്‍ ബിയര്‍ കുടിയന്‍മാരുടെ എണ്ണം ദിനം പ്രതി കൂടി കൂടി വരികയാണ്. പല സര്‍വ്വേകളും ഇതു സ്ഥിരീകരിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. എന്തെങ്കിലുമൊക്കെ കാരണങള്‍ ഉണ്ടാക്കി ആഘോഷങ്ങള്‍ തുടങ്ങുകയാണ് ഇന്നു നമ്മള്‍. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന വസ്തുത അരക്കിട്ടുറപ്പിക്കാന്‍ ഞാന്‍ മെനക്കെടുന്നില്ല.
പകരം, വേറൊരു ശ്രദ്ധേയമായ കാര്യം ബിയര്‍ കുടിയന്‍മാരുടെ മുന്‍പില്‍ ഞാന്‍ അവതരിപ്പിക്കുന്നു.
പണ്ട് (അതായത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ അല്ല) , ഒരു രണ്ടു മൂന്നു കൊല്ലങ്ങള്‍ക്കു മുന്പ്, മുഴുക്കുടിയന്‍ അല്ലാത്ത ഒരാള്‍ (ഇതു പറയാന്‍ കാരണം, മുഴുക്കുടിയന്‍ അങ്ങനെ പെട്ടെന്ന് ഫിറ്റ് ആവില്ല അതുകൊണ്ട് തന്നെ) രണ്ടു കുപ്പി ബിയര്‍ വരെ കഴിച്ചാലും ഫിറ്റ് ആകില്ലായിരുന്നു. പക്ഷെ, ഇന്നു മേല്‍പറഞ്ഞ (മുഴുക്കുടിയന്‍ അല്ലാത്ത) ആള്‍ ഒരു ഒന്നന്നര കുപ്പി അകത്തു ആക്കുമ്പോഴെയ്ക്കും ഫിറ്റ് ആവുന്നു. കുപ്പിയില്‍ ഇപ്പോഴും ആല്‍ക്കഹോള്‍ കണ്ടെന്റ് 6% തന്നെ രേഖപെടുത്തിയിട്ടുമുണ്ട്.
അപ്പോള്‍ കാര്യം എന്താ ?
മലയാളം ചാനലുകാര്‍ ഇന്ന് എന്തെങ്കിലും കിട്ടാന്‍ നോക്കുകയാണ്, ഒന്നു ലൈവ് ആയി ഡിസ്ക്കസ് ചെയ്യാന്‍. ഇക്കാര്യം അവര്‍ക്ക് ഒന്നു ചര്‍ച്ച ചെയ്യാവുന്നതെ ഉള്ളു.
സംഭവം ഇതാണ്. ഒട്ടു മിക്ക മലയാളികളും ഇപ്പോള്‍ മദ്യപിക്കാന്‍ തുടങ്ങി.അധികപേരും ബിയര്‍ ആണ് താല്പര്യപെടുന്നത്.കാരണം, ബിയറിനെ ഒരു മദ്യമായി നമ്മളാരും കണക്കാക്കുന്നില്ലല്ലോ. എല്ലാവരും, ബിയര്‍ കുടിക്കാന്‍ തുടങ്ങിയപ്പോള്‍, പരമ്പരാഗതമായ കുടിയന്മാര്‍ പോലും (ഈ വ്യക്തികള്‍ റം, വിസ്ക്കി, ബ്രാണ്ടി തുടങ്ങിയ ഇഷ്ടപെടുന്നു) അവര്‍ക്ക് കമ്പനി കൊടുക്കുവാന്‍ വേണ്ടി ബിയര്‍ കൂടുതല്‍ കുടിക്കാന്‍ തുടങ്ങി. ബിയര്‍ കുടിയന്മാരെ പ്രോത്സാഹിപ്പിക്കാനും, പരമ്പരാഗതമായ കുടിയന്മാരെ ആശ്വസിപ്പിക്കാനും വേണ്ടി, മദ്യ കമ്പനികള്‍ സ്വാഭാവികമായും ബിയറില്‍ ആല്‍ക്കഹോള്‍ കണ്ടെന്റ് കൂട്ടി. ഫലമോ, ഇപ്പോള്‍ വേഗം ഫിറ്റ് ആവുന്നു.
ഇതില്‍ ആര്‍ക്കേലും എതിരഭിപ്രായം ഉണ്ടെങ്കില്‍ ഇവിടെ തന്നെ കമെന്റ് എഴുതി അഭിപ്രായം പ്രകടിപ്പിക്കാം.

Subscribe to:
Posts (Atom)