Thursday, July 30, 2009

സ്ലീപ്പര്‍ കോച്ചിലെ ടി.ടി.ഇമാര്‍

ഒരുവേള മന്ത്രിമാരെക്കാളും, ബിസിനസ്സ് പ്രഭുക്കന്മാരെക്കാളും കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ ഇക്കൂട്ടരായിരിക്കും. സ്ലീപ്പര്‍ കോച്ചില്‍ RAC, വെയിറ്റിംഗ് ലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെട്ടവര്‍, ഇതൊന്നുമല്ലാതെ ജനറല്‍ ടിക്കെറ്റുമായി കയറിയവര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറയില്‍ ഉള്ളവരും ഇക്കൂട്ടരുടെ കനിവിനായി കേഴുന്നത് നിത്യേനയുള്ള സംഭവമായി മാറികൊണ്ടിരികുന്നു.
ഇന്ത്യന്‍ റെയില്‍വേ ഇവരുടെ തറവാട്ടു സ്വത്തു ആയതുകൊണ്ടും, ഇവരില്ലാതെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടായതുകൊണ്ടും, പാവം പൗരന്മാര്‍ നാടിനു വേണ്ടി ഇവരുടെ തെമ്മാടിത്തരം സഹിക്കുന്നു (ഇക്കൂട്ടരില്‍ പക്ഷെ നല്ലവര്‍ ആയ ഹൃദയാലുക്കള്‍ ഉണ്ട് എന്ന കാര്യം ഒരിക്കലും വിസ്മരിക്കുന്നില്ല).
വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും കണ്‍ഫേം ആക്കി കിട്ടാന്‍, ജനറല്‍ ടിക്കെറ്റ്‌ എടുത്ത ആള്‍ക്ക് അത് ബര്‍ത്ത് ആക്കി മാറ്റാന്‍, വലിയ ഫൈനില്‍ നിന്നും രക്ഷ നേടാന്‍, തുടങ്ങി പല പല നൂലാമാലകളില്‍ നിന്നും ഇക്കൂട്ടര്‍ നമ്മെ സഹായിക്കുന്നു. പക്ഷെ ഒരു കാര്യം മാത്രം ഇതിനൊന്നും ആരും റെസീപ്റ്റ് ചോദിക്കരുത്. അങ്ങനെ ചോദിച്ചാല്‍ വളരെ വളരെ ബുദ്ധിമുട്ടാവും. മേല്‍ പറഞ്ഞ കാര്യങ്ങള്‍ നടന്നു കിട്ടാന്‍ കൊടുക്കേണ്ട തുക ഒരിക്കലും ബാക്കിയുള്ളവരുടെ മുന്നില്‍ വച്ചു കൊടുക്കരുത്‌. അതാണ്‌ ട്രയിനിലെ ആചാരം. അതിനായി ടോയിലെറ്റിന്റെ ഇടനാഴി (അങ്ങിനെ പറയാവോ എന്തോ?) നമുക്ക് ഉപയോഗപ്പെടുത്താം.
ആചാരത്തിനു മുന്‍പ് ഒരു പക്ഷെ ഇവര്‍ നിങ്ങള്‍ക്ക് വിശദമായ ഒരു ക്ലാസ്സ് എടുത്തിട്ടുണ്ടാവും. ഈ ക്ലാസ്സില്‍ അവര്‍ ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ വകുപ്പുകളും, ശിക്ഷകളും വര്‍ണ്ണിക്കും. ഈ ക്ലാസ്സ് നടക്കുക ടോയിലെറ്റിന്റെ ഇടനാഴിയില്‍ വച്ചല്ല മറിച്ച് ആ കോച്ചിലുള്ള സകല ജീവജാലങ്ങളും കേള്‍ക്കുമാര്‍ അലറി വിളിച്ചു കൊണ്ടായിരിക്കും. എന്നിട്ട് ഈ ഗംഭീര ഐഐ ടി ക്ലാസിനു ശേഷം ഈ കറുത്ത കോട്ടിട്ട മഹദ്‌ വ്യക്തികള്‍ അടുത്ത കോച്ചിലേക്ക് നടക്കും. ഈ നടത്തം അടുത്ത കോച്ചില്‍ എത്തില്ല പകരം, മേല്‍ പറഞ്ഞ ഇടനാഴിയില്‍ നമ്മുടെ കാലൊച്ചയ്ക്കായി ഇവര്‍ കാത്തു നില്ക്കും. കൊച്ചു കള്ളന്മാര്‍ ( അങ്ങിനെ വിളിക്കാവോ?). അവര്‍ക്കറിയാം ഐഐ ടി ക്ലാസ്സിന്റെ എഫെക്റ്റ് . അങ്ങിനെ ഇടനാഴിയില്‍ വച്ച് നമ്മള്‍, ക്ലാസ്സ് എടുത്തതിനുള്ള പ്രതിഫലം ഏല്‍പ്പിക്കുന്നു. ഒരു വളിച്ച ചിരിയുമായി പ്രതിഫലം ഏറ്റുവാങ്ങി നടന്നകലുന്ന കറുത്ത കോട്ടിട്ടവരെ നമുക്കു തൊഴാം.

കുറിപ്പ്(മൊബൈല്‍ ക്യാമറ നന്നായി യൂസ് ചെയ്യുന്നവര്‍ക്കായി):
ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അടുത്ത വീട്ടിലെ വീട്ടമ്മയുടെ കുളി സീന്‍‌ പകര്‍ത്തുന്നതിന്റെയോ, ബസില്‍ തൂങ്ങി നില്ക്കുന്ന, സാരി ധരിച്ച യുവതിയുടെ അനാവൃതമായ വയറും, ബാക്കി ഭാഗങ്ങളും പകര്‍ത്തുന്നതിന്റെയോ, പകുതി റിസ്ക്‌ പോലും ഈ "കറുത്ത" വര്‍ഗ്ഗത്തിന്റെ ചെയ്തികള്‍ ഷൂട്ട്‌ ചെയ്യാന്‍ വേണ്ട. ടിവി വഴി നല്ല കാര്യത്തിനു ഫെയ്മസ് ആവുകയും ചെയ്യാം.

2 comments:

rajshines said...

enthinu avare maathram kuttam parayanam sakhaave....aavsyakkar ereyullathukondalle ivarum kanjikudichu povunnathu....

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഞാനും ഇങ്ങനെ ഇടനാഴിയില്‍ വച്ച് കാശ് കൊടുത്തിട്ടുണ്ട്‌ RAC കണ്‍ഫേം ആക്കാന്‍.
നമുക്ക് വേണ്ടി എന്തോ സാഹസം ചെയ്യുന്നു എന്നാ മട്ടില്‍ ആണ് സാറന്മാര്‍ ഇത് ചെയ്തു തരുന്നത്.
പിന്നെ പിന്നെ ചാര്‍ട്ട് നോക്കി കാര്യങ്ങള്‍ മനസിലാക്കാന്‍ തുടങ്ങിയപ്പോള്‍ കാശു കൊടുക്കാതെ തന്നെ കാര്യം സാധിക്കാന്‍ പഠിച്ചു.