Tuesday, July 28, 2009

ലാല്‍സലാം സഖാക്കളെ, ലാല്‍സലാം

പതിവു പോലെ അച്ചുതാനന്ദനും , പിണറായിയും തമ്മിലുള്ള വഴക്കില്‍ പീബി ഇടപെട്ടു.
സത്യത്തില്‍ എന്താണ് സംഭവിക്കുന്നത് ? നിഷ്പക്ഷമായ ഒരു പോസ്റ്റ്മോര്‍ട്ടം.........

അച്ചുതാനന്ദന്‍ (മലയാളികളുടെ അച്ചു മാമ ) വളരെ സീനിയര്‍ ആയ ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്‌. എങ്കില്‍ കൂടിയും അദ്ദേഹത്തിന്‍റെ ഒരുപാട്‌ പ്രവര്‍ത്തികള്‍ കമ്മ്യൂണിസ്റ്റ് ചട്ട കൂടിനുള്ളില്‍ വളരെ തെറ്റായിരുന്നു. ഉദാഹരണത്തിന്, എല്ലാ പത്ര സമ്മേളനത്തിന്റെ അവസാനവും ഒരു മൂലയ്ക്ക് പോയിട്ടുള്ള ഡയലോഗുകള്‍. അത് എന്തൊക്കെ ആയിരുനെന്ന് ഞാന്‍ വിശദീകരിക്കുന്നില്ല.
പിണറായിയെ സംബന്ധിച്ചാനെങ്കില്‍, അച്ചു മാമയുടെ അത്രയ്കില്ലെന്കിലും പലപ്പോഴും അതിരുകള്‍ ലങ്ഘിച്ച്ചിട്ടുണ്ട്. പക്ഷെ, ലാവലിന്‍ കേസില്‍ പിണറായി ഒരിക്കലും അഴിമതി കാട്ടിയിട്ടിലെന്നു ഏത് നിഷ്പക്ഷവാദിക്കും എളുപ്പം മനസിലാക്കാവുന്നതെ ഉള്ളു.
പ്രകാശ്‌ കാരാട്ട് എടുത്ത തീരുമാനങ്ങള്‍ വളരെ ലഘു ആയി പോയി. അതിനുപുറമെ പിണറായിയോട് മൃദു സമീപനം കാണിക്കുകയും ചെയ്തു. സത്യത്തില്‍ പിണറായിയും അച്ചടക്ക നടപടി നേരിടണമായിരുന്നു. രണ്ടു പേരെയും അച്ചടക്ക നടപടിയുടെ ഭാഗമായിട്ട്, പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി വല്ല കാഷ്മീരോ മറ്റോ വിട്ടിരുന്നെങ്കില്‍ കേരളത്തിലെ പ്രശ്നങ്ങള്‍ കുറച്ചൊക്കെ മാറിയേനെ. അതിനു ശേഷം,  ഗ്രൂപ്പ് കളിച്ച  ചില സഖാക്കളെ മര്യാദ പഠിപ്പിച്ചാല്‍ കാര്യങ്ങള്‍ ഭംഗി ആയേനെ.
ഇതൊന്നുമല്ലെങ്കില്‍ വീണ്ടും ഒഞ്ചിയം പോലുള്ള പ്രശ്നങ്ങളും, അബ്ദുള്ളകുട്ടിയെ പോലുള്ള നേതാക്കളും കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ ഉണ്ടായിക്കൊണ്ടിരിക്കും.

13 comments:

vimal said...

athbudha kuttikal thulayatte !!! :)

കടത്തുകാരന്‍/kadathukaaran said...

പിണറായിയുടേ ലാവ്ലിന്‍ പ്രശ്നത്തില്‍ നിക്ഷ്പക്ഷവാദികളെ വിട്ടേക്കൂ സഖാവേ... കട്ടിട്ടില്ലെന്ന് സ്വന്തം പാര്‍ട്ടിക്കാരേയും പിന്നെ മുന്നണിയിലുള്ളവരേയും ആദ്യം വിശ്വസിപ്പിക്കൂ, എന്നിട്ട് പോരെ നിക്ഷ്പക്ഷവാദികളുടെ മേലുള്ള കുതിരകയറ്റം. ലാല്‍സലാം.

Akhil Chandran said...

@കടത്തുകാരന്‍
എന്തും ഏതും ചിക്കി ചികഞ്ഞു കണ്ടു പിടിക്കുന്ന, നമ്മുടെ അച്ചു മാമയുടെ മാധ്യമ സുഹൃത്തുക്കള്‍ക്ക് പോലും പിണറായി എവിടെ,എങ്ങനെ,എത്ര രൂപയുടെ അഴിമതി നടത്തി എന്ന് കണ്ടു പിടിക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല.
അന്ധമായ വിരോധങ്ങള്‍ ഒഴിവാക്കൂ, സഖാവേ. നല്ല കാര്യങ്ങള്‍ അംഗീകരിക്കൂ.

Arun Jose Francis said...

പിണറായി കട്ടിട്ടിലെന്കില്‍ പിന്നെ അന്വേഷണം ഭയപ്പെടേണ്ടാ ആവശ്യം എന്താ? പുള്ളിക്കാരന്റെ പേടി കണ്ടാല്‍ ഒരു കള്ളലക്ഷണം ഇല്ലേ?

നീ പറഞ്ഞ പോലെ രണ്ടെന്നതിനും എതിരെ നല്ല നടപടി സ്വീകരിക്കനമായിരുന്നു, പാര്‍ട്ടി രക്ഷപെടണം എങ്കില്‍...

hammy said...

:) It takes me a while to read malayalam.

Nice to see you on the blogosphere. Will keep in touch.

Hari K T said...

എല്ലാരുടെയും വിശ്വാസം രെക്ഷികട്ടെ . അന്വേഷിച്ചാല്‍ പൊങ്ങാത്ത വല്ല കേസ് ഉണ്ടോ ......... ?
എന്തിനാ ഇങ്ങനെ പേടികുന്നേ എന്നതാ ഒരു സംശയം വരുതുനത് ?
പിന്നെ പാര്‍ട്ടി മാറി തുടങ്ങി . പണ്ടെടുത്ത നിലപാടുകലില്‍ നിനും എത്രയോ മാറി പൊയ് . പ ഡി പ പോലെ ഉള്ളവരെ കൂടി പാര്‍ട്ടി തകര്‍ക്കാന്‍ കുറച്ചു പേര്‍ ഇറങ്ങി തുനിഞ്ഞിരിക്യ അവരെ രേക്ഷികാന്‍ പ ബി യും .

Akhil Chandran said...

@hammy
thanks

jj said...

ente akhile, aadyam deshabhimani allathe vere valla pathrom vayikku.. thalel prakasham keratte.. nee engane nikshpakshathinte vikaaram manassialkki.. its 8th wonder :)

Akhil Chandran said...

@jj

kadathukaaranu kodutha athe reply thaankalkkum bhaadakamaanu.

jjdubai said...

If pinarayi is innocent then , Karunakaran is innocent. Balakrishnapilla is innocent.
sister stefi and two priests are innocent.

And the culprits are "WE THE ORDINARY PEOPLE, DONKEYS


Jojan here akhil best of luck for your blog.

Kaniyapuram Noushad said...

പിണറായി വിജയന്‍ അഴിമതി കാട്ടിയിട്ടില്ല എന്ന് എല്ലാവര്ക്കും അറിയാം.
എന്നാല്‍ ഒരു കമ്മ്യുണിസ്റ്റ്‌ കാരന്‍ ഇത്തരം ഒരു കേസ്സില്‍ പെട്ടതാണ്
എല്ലാവരുടെയും ഉത്സാഹത്തിനു കാരണം.അദ്ദേഹം ഒരു ഗവെര്‍മെന്റിന്റെ
പ്രവര്‍ത്തി പുര്‍ത്തികരിച്ചു.അല്ലായിരുന്നെങ്കില്‍ ഇന്നും വൈദ്യുതി മേഖല
പഴയെ പടി കിടക്കുമായിരുന്നു.യഥാര്ത്യങ്ങള്‍ ഉള്കൊളളാതെ പഴി പറയുന്നതിലാണ്
എല്ലാവര്ക്കും താത്പര്യം.വിമര്ശനങള്‍ വക വെയ്കാതെ ക്ര്യത്യം നടപ്പിലക്കുന്നവരെ ക്രുശിയ്കരുതു

Akhil Chandran said...

@കണിയാപുരം നൌഷാദ്
പിണറായി വിജയന്‍ എന്ന ആള്‍ പാര്‍ട്ടി സെക്രടറി ആയി മാറാതെ വൈദ്യുത മന്ത്രി ആയി തുടര്‍ന്നിരുന്നെങ്കില്‍
ഇന്ന് കേരളം ഒരു പക്ഷേ വൈദ്യുതമിച്ച സംസ്ഥാനമായി മാറിയേനെ. മാധ്യമങ്ങള്‍ പറയുന്നതെല്ലാം ശരിയാണെന്ന്
വിശ്വസിക്കുന്ന ഭൂരിപക്ഷ സമൂഹമാണ് ഇന്ന് കേരളത്തിന്റെ ശാപം.
പാര്‍ട്ടി സെക്രട്ടറി ആയതിനു ശേഷം ചിലപ്പോഴൊക്കെ പിണറായിയും അച്ചടക്കത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ.

jjdubai said...

പിണറായി വിജയൻ കുറ്റക്കാരനാണെന്നു പറഞ്ഞതു പത്രക്കാരല്ല അഖിൽ സാറേ. സീ.ബി.ഐ ആണു.
അവർക്ക്‌ പിണറായിയോടു വിരോധം തോന്നെണ്ട കര്യം എന്താണു?
ഒന്നുകിൽ നിങ്ങൾ സീ.ബി.ഐ എ തള്ളിപ്പറ അല്ലങ്ഗിൽ പിണറായിയെ തള്ളിപ്പറ. ചുമ്മാ പത്രക്കാരെ
കുറ്റം പറയാതെ.
സീ.പി.എം ഉം സഭയും ഇപ്പോൾ ഒരേ തട്ടിൽ ആണു.